Kerala

ശബരിമല കേസുകള്‍ ഉടന്‍ പരിഗണിക്കില്ല; സംസ്ഥാന സര്‍ക്കാരിന്റെ രണ്ട് ഹര്‍ജികളും സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: ശബരിമലയെ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച രണ്ട് ഹര്‍ജികളും തള്ളി. ശബരിമലയില്‍ മൂന്നംഗ നിരീക്ഷണസമിതിയ്‌ക്കെതിരായ ഹര്‍ജി ഉടന്‍ പരിഗണിയ്ക്കണമെന്ന സംസ്ഥാനസര്‍ക്കാരിന്റെ ആവശ്യമാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അദ്ധ്യക്ഷനായ ബെഞ്ച് തള്ളിയത്.

സാധാരണ ക്രമത്തില്‍ മാത്രമേ കേസ് പരിഗണിക്കാനാകൂവെന്ന് സുപ്രീംകോടതി അറിയിച്ചു. റിട്ട്, റിവ്യൂ ഹര്‍ജികളടക്കം ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും ജനുവരിയില്‍ മാത്രമേ പരിഗണിക്കൂ എന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.

ശബരിമല കേസുമായി ബന്ധപ്പെട്ട് രണ്ട് പുതിയ ഹര്‍ജികളാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയിരുന്നത്. ഒന്ന്, ശബരിമല കേസുകള്‍ കേരളാ ഹൈക്കോടതി പരിഗണിക്കുന്നത് മാറ്റി സുപ്രീംകോടതി പരിഗണിക്കണമെന്നും രണ്ട്, ശബരിമലയിലെ സാഹചര്യങ്ങള്‍ നിരീക്ഷിക്കാനായി മൂന്നംഗ സമിതിയെ നിയോഗിച്ചത് പ്രായോഗികമല്ലെന്നുമാണ് ഹര്‍ജി.

സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഈ രണ്ട് ഹര്‍ജികളും വേഗത്തില്‍ പരിഗണിച്ച് തീര്‍പ്പാക്കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top