Breaking News

രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇത്തവണ ത്രിദിന പാസ് സൗകര്യവും

ഡിസംബര്‍ 8 മുതല്‍ തിരുവനന്തപുരത്ത് ആരംഭിക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ത്രിദിന പാസ് സൗകര്യം ഏര്‍പ്പെടുത്തി. മേളയില്‍ മുഴുവന്‍ ദിവസങ്ങളിലും പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കായാണ് മൂന്ന് ദിവസത്തേക്കുള്ള പാസ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇതാദ്യമായാണ് ചലച്ചിത്രമേളയില്‍ ഇത്തരത്തില്‍ ഒരു സൗകര്യം ഏര്‍പ്പെടുത്തുന്നത്. 1000 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്.

ഡിസംബര്‍ 4ന് രാവിലെ 11 മുതല്‍ ത്രിദിന പാസിനായി അപേക്ഷിക്കാം. regitsration.iffk.in എന്ന വെബ്സൈറ്റ് വഴിയും ടാഗോര്‍ തിയേറ്ററില്‍ പ്രവര്‍ത്തിക്കുന്ന ഡെലിഗേറ്റ് സെല്ലിലൂടെ നേരിട്ടും രജിസ്ട്രേഷന്‍ നടത്താം. ഡിസംബര്‍ ഏഴ് മുതല്‍ ഒന്‍പത് വരെയും 10 മുതല്‍ 12 വരെയും മേള ആസ്വദിക്കുന്നതിന് ത്രിദിന പാസ് സൗകര്യം പ്രയോജനപ്പെടുത്താം. ത്രിദിന പാസ് എടുക്കുന്നവര്‍ക്ക് റിസര്‍വേഷന്‍ സൗകര്യം ഉണ്ടായിരിക്കില്ല.

ഡെലിഗേറ്റ് പാസുകള്‍ ടാഗോര്‍ തിയേറ്ററില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം ഏഴ് വരെ വിതരണം ചെയ്യും. പ്രത്യേക കൗണ്ടറില്‍ 2000 രൂപ അടച്ച് മുഴുവന്‍ സമയം ചലച്ചിത്രമേള ആസ്വദിക്കാന്‍ സ്പോട്ട് രജിസ്ട്രേഷനും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിയേറ്ററുകളില്‍ ഒഴിവുള്ള സീറ്റുകള്‍ക്ക് കൂപ്പണ്‍ ഏര്‍പ്പെടുത്തുന്നതു വഴി തിയേറ്ററുകള്‍ക്ക് മുന്നിലെ ക്യൂ സമ്പ്രദായവും ഇത്തവണ ഒഴിവാകും. സിനിമകളുടെ പ്രദര്‍ശനം തുടങ്ങുന്നതിനു രണ്ടു മണിക്കൂര്‍ മുന്‍പ് അതത് തിയേറ്ററുകളില്‍ കൂപ്പണ്‍ വിതരണം ചെയ്യും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top