Kerala

സ്പെഷ്യല്‍ അതിഥികളെ വരവേറ്റ് കണ്ണൂര്‍ എയര്‍പോര്‍ട്ട്

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ഉദ്ഘാടനത്തിനൊരുങ്ങുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം സന്ദര്‍ശിക്കാന്‍ ഇന്നെത്തിയത് അമ്പതോളം കുഞ്ഞതിഥികള്‍.

പഴശ്ശി ബഡ്‌സ് സ്‌പെഷല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് തങ്ങളുടെ നാട്ടില്‍ പുതുതായി ഒരുങ്ങുന്ന വിമാനത്താവളം കാണാനായെത്തിയത്. രാവിലെ 11 മണിയോടെ മാതാപിതാക്കളുടേയും  അധ്യാപകരുടേയും ഒപ്പമെത്തിയ കുരുന്നുകളുടെ സംഘം എയര്‍പോര്‍ട്ടും പരിസരവും ചുറ്റി നടന്നു കണ്ടു.

ആധുനിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന വിമാനത്താവളത്തിലെ കാഴ്ചകള്‍ ഓരോന്നും അത്ഭുതത്തോടെയാണ് വിദ്യാര്‍ഥികള്‍ വീക്ഷിച്ചത്. മട്ടന്നൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തിലായിരുന്നു സ്‌പെഷല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക സന്ദര്‍ശന പരിപാടി ഒരുക്കിയത്.

എയര്‍പോര്‍ട്ട് സന്ദര്‍ശിക്കുക എന്നത് ഈ കുട്ടികളില്‍ പലര്‍ക്കും അപൂര്‍വമായി മാത്രം ലഭിക്കുന്ന ഒരു അനുഭവമാണ്. അതിനാലാണ് അധികൃതരോട് സംസാരിച്ച് ഇത്തത്തില്‍ ഒരു സന്ദര്‍ശന പരിപാടി ഒരുക്കുന്നതിനുള്ള അനുമതി നേടിയത്. ഏതായാലും ഇന്നതെ സന്ദര്‍ശനപരിപാടി കുട്ടികള്‍ക്ക് ഏറെ സന്തോഷം നല്‍കിയിട്ടുണ്ട് ” – കുട്ടികള്‍ക്കൊപ്പമെത്തിയ മട്ടന്നൂര്‍ മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ പി പുരുഷോത്തമന്‍ പറഞ്ഞു.

സാധാരണഗതിയില്‍ പൊതുജനങ്ങള്‍ക്കു എയര്‍പോര്‍ട്ട് ടെര്‍മിനലില്‍ പ്രവേശനം ലഭിക്കാറില്ല. എയര്‍പോര്‍ട്
അധികൃതര്‍ പ്രത്യേകം പരിഗണിച്ചാണ് ഈ സന്ദര്‍ശനത്തിന് സൗകര്യം ഒരുക്കിയത്. ഡിസംബര്‍ 9ന് ആണ് കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ ഔദ്യോതിക ഉദ്ഘാടനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top