Kerala

നിരോധനാജ്ഞ പിന്‍വലിക്കുന്നതുവരെ രാപ്പകല്‍ സമരം നടത്തും; സഭാനടപടികള്‍ തടസപ്പെടുത്തില്ലെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നാല് ദിവസമായി നിയമസഭ തടസ്സപ്പെടുത്തിയ പ്രതിപക്ഷം നിയമസഭാ നടപടികളുമായി സഹകരിക്കാന്‍ തീരുമാനിച്ചു. സഭാനടപടികള്‍ തടസപ്പെടുത്തില്ലെന്നും പ്രതിപക്ഷം അറിയിച്ചു.

സ്പീക്കറുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. എന്നാല്‍ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാപ്പല്‍ സമരം തുടങ്ങും. സമരം ബെന്നി ബഹനാന്‍ ഇന്ന് രാവിലെ ഉദ്ഘാടനം ചെയ്യും.

അതേസമയം, ശബരിമലയിലെ നിരോധനാജ്ഞ ഇന്ന് അവസാനിക്കാനിരിക്കേ നിരോധനാജ്ഞ നീട്ടാന്‍ സാധ്യതതേടി കളക്ടര്‍ എഡിഎമ്മിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

ശബരിമല പ്രശ്‌നത്തില്‍ മൂന്ന് യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭ കവാടത്തില്‍ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. വി എസ് ശിവകുമാര്‍, പാറക്കല്‍ അബ്ദുള്ള, പ്രൊഫസര്‍ എന്‍ ജയരാജ് എന്നിവരാണ് സമരം നടത്തുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top