മലയാളി മനസില്‍ ഇടംപിടിച്ച അഭിനേത്രി സംവൃത സുനില്‍ ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരുന്നു. സിനിമയിലെ കഥാപാത്രങ്ങളെല്ലാം ഓരോര്മ്മയായി കേരളീയര്‍ക്ക് നല്കി വിവാഹശേഷം സിനിമയുപേകഷിച്ച് പോയ സംവൃതയെ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും കാണുന്നത് ഒരു പ്രമുഖ ചാനല്‍ ഷോയിലൂടെയാണ്. എന്നാല്‍ ജി.പ്രജിത്തിന്റെ പുതിയ ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് സംവൃത വീണ്ടുമെത്തുന്നത്.
വിവാഹശേഷം ഭര്‍ത്താവ് അഖില്‍ രാജിനൊപ്പം അമേരിക്കയിലായിരുന്ന സംവൃത വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചുവരുന്നത് ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്നുണ്ട്.