Kerala

മഞ്ചേശ്വരം കേസ്; കെ.സുരേന്ദ്രന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി:മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നുവെന്ന് ആരോപിച്ച് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

തിരഞ്ഞെടുപ്പില്‍ വിജയിച്ച മുസ്ലീം ലീഗിലെ പി.ബി.അബ്ദുല്‍ റസാഖിന് വേണ്ടി വ്യാപകമായി കള്ളവോട്ട് നടന്നുവെന്നും തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമാണ് സുരേന്ദ്രന്റെ ആവശ്യം. അതേസമയം, കേസില്‍ കക്ഷി ചേരണമെന്നാവശ്യപ്പെട്ട് അബ്ദുള്‍ റസാഖിന്റെ മകന്‍ സമര്‍പ്പിച്ച ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും.

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസില്‍ നിന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ പിന്മാറില്ല. തിരഞ്ഞെടുപ്പ് കേസ് സ്വയം പിന്‍വലിച്ച് പോകാന്‍ കഴിയില്ല എന്നാണ് സുരേന്ദ്രന് ലഭിച്ച നിയമോപദേശം. 89 വോട്ടുകള്‍ക്ക് തന്നെ പരാജയപ്പെടുത്തിയ പിബി അബ്ദുല്‍ റസാക്കിനെതിരെ സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കെ ഇക്കഴിഞ്ഞ ഒക്ടോബര്‍ 20നാണ് റസാക്ക് മരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top