Entertainment

മലയാള സിനിമയിലെ വില്ലന്‍ കഥാപാത്രങ്ങള്‍ക്കായൊരു മാഷപ്പ് വിഡിയോ

നായകന്‍മാര്‍ താരങ്ങളായെത്തുന്ന നിരവധി മാഷപ്പ് വിഡിയോകള്‍ കണ്ടിട്ടുണ്ടെങ്കിലും വില്ലന്‍ കഥാപാത്രങ്ങള്‍ക്കായൊരു മാഷപ്പ് വിഡിയോ ഇത് ആദ്യമായാകും സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറുന്നത്. മുണ്ടയ്ക്കല്‍ ശേഖരന്‍ മുതല്‍ ചോട്ടാ മുംബൈയിലെ നടേശന്‍ വരെ നീളുന്ന വില്ലന്‍ നിര. നായകന്‍ കഥാപാത്രങ്ങളെ ആരാധിച്ചിരുന്ന പഴയ കാലത്തില്‍ നിന്നും കട്ട വില്ലന്‍മാരെയും ഇഷ്ടപ്പെടുന്ന ആസ്വാദന തലത്തിലേക്ക് സിനിമ മാറിയതാണ് ഈ വില്ലന്‍ വിഡിയോയെ രസകരമാക്കുന്നത്. എഡിറ്ററായ അരുണ്‍ പിജി എന്നയാളാണ് വില്ലന്‍ ഡയലോഗുകള്‍ മിക്‌സ് ചെയ്ത് രസകരമായ വിഡിയോ തയ്യാറാക്കിയിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top