സോഷ്യല്‍ മീഡിയയിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രഹന ഫാത്തിമയുടെ ജാമ്യാപേക്ഷ പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. രഹന ഫാത്തിമയെ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന പൊലീസിന്റെ ആവശ്യം കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. അതേസമയം ജയിലില്‍ എത്തി രഹനയെ ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് സംഘം കൊട്ടാരക്കര ജയിലിലെത്തി രഹ്നയെ ചോദ്യം ചെയ്തു.
മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ രഹന ഫാത്തിമ ഫെയ്സ്ബുക്കിലിട്ട പോസ്റ്റിനെതിരെ ബിജെപി കഴിഞ്ഞ മാസം 20 ന് പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് പത്തനംതിട്ട ടൗണ്‍ സി ഐയുടെ നേതൃത്വത്തിലുള്ള സംഘം രഹനയെ അറസ്റ്റ് ചെയ്തത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ മതസ്പര്‍ദ്ധ ഉണ്ടാക്കിയെന്ന കേസില്‍ കഴിഞ്ഞ 27 നായിരുന്നു രഹന ഫാത്തിമ റിമാന്‍ഡിലായത്.