മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച്. ഡബ്ലു ബുഷ് (സീനിയര്‍) അന്തരിച്ചു. 94 വയസ്സായിരുന്നു. പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 10:10 ന് ഹൂസ്റ്റണിലായിരുന്നു അന്ത്യം. പാര്ക്കിന്സണ് രോഗം ബാധിച്ച അദ്ദേഹം ഏറെ നാളായി ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ വക്താവ് ജിം മഗ്രാത്ത് ട്വിറ്ററിലൂടെയാണ് മരണ വിവരം അറിയിച്ചത്.
അമേരിക്കയുടെ നാല്പത്തിയൊന്നാമത് പ്രസിഡന്റായിരുന്നു. 1989 മുതല്‍ നാല് വര്‍ഷം അമേരിക്കന്‍ പ്രസിഡന്റായിരുന്നു. അമേരിക്കന്‍ ചാരസംഘടനായ സിഐഎയുടെ 11ാമത് ഡയറക്ടറായും 43ാമത് വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു.