Latest News

ജി20 ഉച്ചകോടിക്ക് ഇന്ന് അര്‍ജന്റീനയില്‍ തുടക്കം

അര്‍ജന്റീന : ജി20 ഉച്ചകോടിക്ക് അര്‍ജന്റീനയിലെ ബേനസ് എയ്റിസില്‍ ഇന്ന് തുടക്കമാകും. 19 രാഷ്ട്ര തലവന്‍മാര്‍ പങ്കെടുക്കുന്ന ഉച്ചകോടി നാളെയാണ് സമാപിക്കുക. ആഗോള സമ്പദ് വ്യവസ്ഥകള്‍ക്കിടയില്‍ സഹകരണം വര്‍ധിപ്പിക്കുക എന്നതാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം.

ആഗോള താപനവും യു.എസ്-മെക്സിക്കോ-കാനഡ കരാറില്‍ ഒപ്പു വെക്കലും ജി20യിലെ വിഷയങ്ങളാകും. ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങ് – ട്രംപ് കൂടിക്കാഴ്ചയും ജപ്പാന്‍ പ്രസിഡന്റ് ഷിന്‍സോ ആബെ, ഡൊണാള്‍ഡ് ട്രംപ് എന്നിവരുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്. ട്രംപ്- ഷീങ്പിങ്- മോദി ത്രിരാഷ്ട്ര ചര്‍ച്ചക്കും അര്‍ജന്റീന വേദിയാകും.

തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉറുദുഗാനും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മായുള്ള കൂടിക്കാഴ്ചയും മുഹമ്മദ് ബിന്‍ സല്‍മാന്‍-ട്രംപ് പ്രത്യേക കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top