ബിസിനസ് മേഖലയിലെ പ്രഗത്ഭ വ്യക്തികളെ പരിചയപ്പെടുത്തുന്ന അഭിമുഖ പംക്തിയായ ബിസ് ടോക്സ് കേരള വിഷന്‍ ഓണ്‍ലൈനില്‍. യുവ വ്യവസായ സംരഭകരെ പ്രചോദിപ്പിക്കുകയും മാതൃകയാക്കാനും ഉപകരിക്കുന്ന ബിസിനസ് വ്യവസായ സംരഭകരെക്കുറിച്ചുള്ള സമഗ്ര അഭിമുഖം തയ്യാറാക്കുന്നത് കേരളാ വിഷന്‍ ഓണ്‍ലൈനിന്റെ ഡിജിറ്റല്‍ മീഡിയ ഹെഡ് ജോര്‍ജ് മാത്യുവാണ്.
ബിസ് ടോക്സ് എന്ന പേരിലുള്ള ഈ പരിപാടി കേരള വിഷന്‍ ഓണ്‍ലൈനും കേരള വിഷന്‍ സാറ്റലൈറ്റ് ചാനലും സംയുക്തമായാണ് നിര്‍മിക്കുന്നത്.
ഞായറാഴ്ച രാത്രി 9.30നാണ് കേരള വിഷന്‍ സാറ്റലൈറ്റ് ചാനലില്‍ ബിസ് ടോക്സ് സംപ്രേഷണം ചെയ്യുന്നത്. തുടര്‍ന്ന് കേരള വിഷന്‍ ഓണ്‍ലൈനിലും കാണാവുന്നതാണ്.
അസീസിയ ഓര്‍ഗാനിക് വേള്‍ഡ് മാനേജിംങ് ഡയറക്ടര്‍ പി.എം അബ്ദുള്‍ അസീസ് ആണ് ഇന്നത്തെ അതിഥി.