Latest News

തമിഴ് നടി റിയാമിക മരിച്ചനിലയില്‍

ചെന്നൈ: പ്രമുഖ തമിഴ് സിനിമാ- സീരിയല്‍ നടി റിയാമിക(26) യെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈ വത്സര വാക്കത്തുള്ള സഹോദരന്റെ ഫ്ളാറ്റിലാണ് നടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കുടുംബ പ്രശ്നമാണെന്നും അതല്ല കാമുകനുമായുണ്ടായ വഴക്കാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും സൂചനകളുണ്ട്.

അതേമയം മരണ കാരണം വ്യക്തമല്ലെന്നും, ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു. നാലുമാസമായി സഹോദരന്‍ പ്രകാശിന്റെ ഫ്ളാറ്റിലാണു റിയാമിക കഴിഞ്ഞിരുന്നത്. രണ്ടു ദിവസമായി ഒരു വിവരവുമില്ലാതിരുന്നതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ റിയാ മികയുടെ സഹോദരന്‍ പ്രകാശും കാമുകന്‍ ദിനേശും ഫ്ളാറ്റിലെത്തി പരിശോധിച്ചപ്പോഴാണു റിയാമികയെ മരിച്ചനിലയില്‍ കണ്ടത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് റിയാമികയെ അവസാനം കണ്ടതെന്നാണു പ്രകാശിന്റെ മൊഴി. ഫോണ്‍ വിളിച്ചിട്ട് എടുക്കാതിരുന്നതിനെ തുടര്‍ന്നാണ് പ്രകാശും, റിയാമികയുടെ കാമുകന്‍ ദിനേശും ഫ്ളാറ്റിലെത്തിയത്. അതേസമയം കാമുകന്‍ ദിനേശ് ഇടയ്ക്ക് ഈ ഫ്ളാറ്റിലേക്ക് വന്നിരുന്നതായും ഇരുവരും തമ്മില്‍ വഴക്കുണ്ടായതുമായാണ് പൊലീസ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് ദിനേശിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. എന്നാല്‍ മരണം സംഭവിക്കുമ്പോള്‍ താന്‍ വീട്ടില്‍ ഇല്ലായിരുന്നെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി.

ടെലിവിഷന്‍ സീരിയലുകളില്‍ സഹനടിയായും ചില സിനിമകളിലും റിയാമിക അഭിനയിച്ചിട്ടുണ്ട്. കുന്ദ്രത്തിലെ കുമരന്ക്ക് കൊണ്ടാട്ടം, എക്‌സ് വീഡിയോസ് തമിഴ് മൂവി തുടങ്ങിയ സിനിമകളിലൂടെയാണ് റിയാമിക സിനിമയില്‍ ഇടംപിടിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top