Business

ഓഹരി വിപണി കുതിച്ചുയര്‍ന്നു; സെന്‍സെക്‌സ് 453 പോയിന്റ് ഉയര്‍ന്നു

ഓഹരി വിപണിയില്‍ വ്യാഴാഴ്ച നേട്ടത്തിന്റെ പച്ചവെളിച്ചം തെളിഞ്ഞു. സെന്‍സെക്‌സ് 453 പോയിന്റ് നേട്ടത്തോടെ 36170 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 130 പോയിന്റ് ഉയര്‍ന്ന് 10859ലാണ് വ്യാപാരമവസാനിച്ചത്.

മെറ്റല്‍, ഫാര്‍മ്മ, എഫ്എംസിജി ഓഹരികള്‍ക്കാണ് ഇന്ന് വിപണിയില്‍ പ്രധാനമായും വില വര്‍ദ്ധിച്ചത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്എസി ബാങ്ക്, ഐടിസി, കൊടക് മഹീന്ദ്രാ ബാങ്ക്, എല്‍ ആന്‍ഡ് ടി ഓഹരി വില വര്‍ദ്ധനയാണ് സൂചികയുടെ മുന്നേറ്റത്തിന് നിമിത്തമായത്.

ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബജാജ് ഓട്ടോ, വേദാന്ത എന്നീ ഓഹരികള്‍ നിഫ്റ്റിയില്‍ നേട്ടമുണ്ടാക്കി. രൂപയുടെ മൂല്യം 57 പൈസ ഉയര്‍ന്ന് 70.05 രൂപയായതോടെ ഐടി ഓഹരികള്‍ക്ക് മങ്ങലേറ്റു. ഏകദേശം ഒരു ശതമാനം വിലയിടിവാണ് ഐടി ഓഹരികള്‍ക്ക് സംഭവിച്ചത്. ഏഷ്യന്‍ വിപണിയിലെ മുന്നേറ്റമാണ് ഇന്ത്യന്‍ വിപണിയിലും ഇന്ന് അനുകൂലമായി പ്രതിഭലിച്ചത്.

തുടര്‍ച്ചയായ നാലാം ദിവസവും വിപണി മുന്നേറിയത് നിക്ഷേപകരില്‍ പുതിയ ആത്മവിശ്വാസം വളര്‍ത്തിയിട്ടുണ്ട്. രൂപയുടെ മൂല്യം ഉയരുന്നത് മാത്രമല്ല അസംസ്‌കൃത എണ്ണയുടെ വില ഇടിയുന്നതും വിപണി ഒരു ബുള്‍ മുന്നേറ്റത്തിന് കാരണമാവുമെന്ന് ഒരു വിഭാഗം ഓഹരി വിപണി വൃത്തങ്ങള്‍ സൂചന നല്‍കുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top