സ്വര്‍ണ്ണത്തിന്റെ വില ഇടിയുന്നു. 10 ഗ്രാം സ്വര്‍ണ്ണത്തിന് 20 രൂപ കുറഞ്ഞ് 31,540 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപ കരുത്താര്‍ജിക്കുന്നതാണ് സ്വര്‍ണ്ണത്തിന്റെ വിലയിടിയുന്നതിനുള്ള ഒരു കാരണം. ഇതിന് പുറമേ സ്വര്‍ണ്ണാഭരണ വ്യാപാരികളില്‍ നിന്ന് വേണ്ടത്ര ഡിമാന്റും ഇപ്പോള്‍ വിപണിയിലില്ല.
കേന്ദ്ര വാണിജ്യ മന്ത്രി സുരേഷ് പ്രഭു സ്വര്‍ണ്ണ ഇറക്കുമതിയെ സംബന്ധിച്ച് നടത്തിയ പരാമര്‍ശം സ്വര്‍ണ്ണ വിപണിയില്‍ പുതിയ പ്രതീക്ഷകള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്. സ്വര്‍ണ്ണത്തിന് നിലവിലുള്ള 10 ശതമാനം ഇറക്കുമതി ചുങ്കം 4 ശതമാനമായി കുറക്കുമെന്ന ്മന്ത്രി നടത്തിയ പരാമര്‍ശം സ്വര്‍ണ്ണവിപണിക്ക് ഭാവിയില്‍ നേട്ടമാവും.