Kerala

പ്രളയം: പുനര്‍ നിര്‍മ്മാണത്തിന് 31000 കോടി വേണമെന്ന് മുഖ്യമന്ത്രി; വിമാനത്തിനും റേഷനുമായി കേന്ദ്രത്തിന് നല്‍കേണ്ടത് 290.67 കോടി

തിരുവനന്തപുരം: സംസ്ഥാന പുനര്‍നിര്‍മ്മാണത്തിന് ഇതുവരെ ലഭ്യമായ തുക പോരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 26718 കോടി രൂപയുടെ നാശനഷ്ടമാണ് പ്രളയത്തിലുണ്ടായത്. 31000 കോടി രൂപ പുനര്‍നിര്‍മ്മാണത്തിന് വേണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി ഇതുവരെ കിട്ടയിത് 2683.18 കോടി രൂപ മാത്രമാണ്. വീടുകളുടെ നാശനഷ്ടത്തിന് 1357.78 കോടി ചെലവായതായും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

റേഷനും രക്ഷാദൗത്യത്തിന് സൈനിക വിമാനങ്ങള്‍ എത്തിയതിനും പണം നല്‍കണം. വിമാനത്തിനും റേഷനുമായി സംസ്ഥാനം 290.67 കോടി രൂപ കേന്ദ്രത്തിന് നല്‍കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. വ്യോമസേനയ്ക്ക് നല്‍കേണ്ട തുക എത്രയെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞില്ലെങ്കിലും 25 കോടിയുടെ ബില്ലാണ് വ്യോമസേന നല്‍കിയതെന്ന കാര്യം അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നറിയിച്ചു.

പ്രളയ ദുരിതാശ്വാസത്തിനായി കേന്ദ്രം ഇതുവരെ നല്‍കിയത് 600 കോടി രൂപ മാത്രാമാണ്. ദുരന്തനിവാരണ ഫണ്ടിലെ മുഴുവന്‍ തുക വിനിയോഗിച്ചാലും പ്രളയം സംസ്ഥാനത്തിനുണ്ടാക്കിയ ബാധ്യത തീര്‍ക്കാന്‍ ഫണ്ട് പര്യാപ്തമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top