Kerala

കൊല്ലംകാര്‍ക്ക് നല്ല ഫ്രഷ് മത്സ്യവുമായി അന്തിപ്പച്ച വരുന്നു

രാസവസ്തുക്കള്‍ ചേര്‍ക്കാത്ത ഗുണനിലവാരമുള്ള മത്സ്യങ്ങള്‍ക്കായി അന്തിപ്പച്ച വരുന്നു. കൊല്ലം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ശുദ്ധമായ മത്സ്യം എത്തിക്കുന്നതിനുള്ള ഫിഷറീസ് വകുപ്പിന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് അന്തിപ്പച്ച മൊബെല്‍ മാര്‍ട്ടിന് രൂപം നല്‍കിയിരിക്കുന്നത്. ക്രിസ്മസ് നവവത്സര സമ്മാനമായാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.

മുഴുവനായ മത്സ്യം, ക്ലീന്‍ ചെയ്ത് പാചകത്തിന് തയ്യാറാക്കിയ റെഡി ടു കുക്ക് മത്സ്യം, റെഡി ടു ഈറ്റ് മത്സ്യങ്ങള്‍, മറ്റ് മത്സ്യ ഉത്പന്നങ്ങള്‍ എന്നിവ ന്യായമായ വിലയ്ക്ക് ഗുണഭോക്താക്കള്‍ക്ക് ലഭ്യമാകും. പരമ്പരാഗത മത്സ്യത്തൊഴിലാളികളില്‍ നിന്നാണ് അന്തിപച്ചയ്ക്കുള്ള അതാത് ദിവസത്തെ മത്സ്യം സംഭരിക്കുന്നത്. ചാള, അയല, നെത്തോലി, നെയ്മീന്‍, ചൂര, വാള, ആവോലി, ഞണ്ട്, കക്ക, കൊഞ്ച് എന്നിവ അതാത് ദിവസത്തെ ലഭ്യതയ്ക്ക് അനുസൃതമായി അന്തിപച്ചയില്‍ ലഭിക്കും. കാഞ്ഞിരോട് കായലിലെ രുചിയേറിയ കരിമീന്‍ പ്രത്യേകം ബ്രാന്‍ഡ് ചെയ്ത് ലഭ്യമാക്കും. രാസവസ്തുക്കള്‍ ചേര്‍ക്കാത്ത പച്ചമത്സ്യങ്ങള്‍ കൂടാതെ ഉണക്കമത്സ്യങ്ങളും, മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളും മൊബൈല്‍ മാര്‍ട്ടില്‍ നിന്ന് ലഭിക്കും.

മത്സ്യം കേടാകാതിരിക്കാനുള്ള ഫ്രീസിംഗ് സംവിധാനം വാഹനത്തില്‍ ഉണ്ടാകും. കുണ്ടറ ഹോസ്പിറ്റല്‍ ജംഗ്ഷന്‍, ഇളമ്പള്ളൂര്‍, കരിക്കോട്, കളക്ടറേറ്റ്, ലിങ്ക്റോഡ്, കൊല്ലം ബീച്ച് എന്നിവിടങ്ങളില്‍ വാഹനമെത്തുന്ന രീതിയിലാണ് ഇപ്പോള്‍ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top