Latest News

ഇന്ത്യയുടെ അതിനൂതന ഭൗമനിരീക്ഷണ ഉപഗ്രഹം ഹൈസിസ് വിജയകരമായി വിക്ഷേപിച്ചു

ബംഗളൂരു: ഇന്ത്യയുടെ അതിനൂതന ഭൗമനിരീക്ഷണ ഉപഗ്രഹം ഹൈസിസ് (ഹൈപ്പര്‍ സ്‌പെക്ട്രല്‍ ഇമേജിങ് സാറ്റലൈറ്റ്) വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്നു രാവിലെ 9.58നായിരുന്നു വിക്ഷേപണം.

പിഎസ്എല്‍വി സി-43 റോക്കറ്റാണ് ഹൈസിസുമായി കുതിച്ചുയര്‍ന്നത്. 380 കിലോഗ്രാം ഭാരമുള്ള ഹൈസിസിനു കൂടുതല്‍ വ്യക്തതയോടെ ഭൗമോപരിതല ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയും. കൃഷി, വനസംരക്ഷണം, സൈനിക ആവശ്യങ്ങള്‍ എന്നീ രംഗത്തു മികച്ച മുന്നേറ്റമുണ്ടാക്കാന്‍ ഹൈസിസ് പ്രയോജനപ്പെടുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top