Kerala

കൈലാഷ് സത്യാര്‍ത്ഥിയുടെ ജീവിതകഥ പറയുന്ന ഡോക്യുമെന്ററി ‘ദി പ്രൈസ് ഓഫ് ഫ്രീ’ യൂടൂബ് ചാനലില്‍

കൊച്ചി: സമാധാന നോബേല്‍ ജേതാവ് കൈലാഷ് സത്യാര്‍ത്ഥിയുടെ ജീവിതവും ബാലവേലയ്‌ക്കെതിരായ പോരാട്ടങ്ങളെയും കുറിച്ചുള്ള ഡോക്യുമെന്ററി ‘ദി പ്രൈസ് ഓഫ് ഫ്രീ’ യൂടൂബില്‍ റിലീസ് ചെയ്തു.

93 മിനിറ്റ് ദൈര്‍ഘ്യമുള്ള അവാര്‍ഡ് നേടിയ ഡോക്യുമെന്ററിയില്‍ സിതുവിലെ രഹസ്യ റെയ്ഡും രക്ഷാപ്രവര്‍ത്തനവും ചേര്‍ത്തിട്ടുണ്ട്. കൈലാഷ് സത്യാര്‍ത്ഥിയുടെ മഹത്തായ ദൗത്യവും ബാലവേലയ്ക്കായി കുട്ടികളെ കടത്തുന്നതിനെതിരെ തുടരുന്ന നിസ്വാര്‍ത്ഥ പോരാട്ടങ്ങളും ഡോക്യുമെന്ററിയില്‍ അവതരിപ്പിക്കുന്നുണ്ട്.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കുട്ടികളുടെ അവകാശങ്ങള്‍ക്കായി ബച്പന്‍ ബച്ചാവോ ആന്ദോളന്‍ എന്ന പ്രസ്ഥാനം നടത്തുന്ന നിരന്തര പോരാട്ടങ്ങള്‍ ചിത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വികസ്വര, വികസിത രാജ്യങ്ങളെ ഒരുപോലെ ബാധിക്കുന്ന ബാലവേല വര്‍ധനയുടെ യഥാര്‍ത്ഥ ചിത്രം അവതരിപ്പിക്കാന്‍ ഡോക്യുമെന്ററി ശ്രമിച്ചിട്ടുണ്ട്.

കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തിനിടെ ജീവന്‍ ത്യജിച്ച സഹപ്രവര്‍ത്തകരായ ദൂംദാസ്, ആദര്‍ശ് കിഷോര്‍, കാലു കുമാര്‍ എന്നിവര്‍ക്കുള്ള ആദരവാണ് ചിത്രമെന്നും ഇത് കാണുകയും കുട്ടികളുടെ സ്വാതന്ത്ര്യം, ആരോഗ്യം, സുരക്ഷ, വിദ്യാഭ്യാസം എന്നിവയ്ക്കായുള്ള തങ്ങളുടെ പോരാട്ടത്തിന് പിന്തുണ നല്‍കണമെന്നും സത്യാര്‍ത്ഥി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top