Latest News

ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സിന് യുഎഇയില്‍ അംഗീകരം

അബുദാബി: ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സിന് യുഎഇയില്‍ അംഗീകരം. അബുദാബിയില്‍ നടന്ന രണ്ടാമത് ഇന്ത്യാ-യുഎഇ സ്ട്രാറ്റജിക് കോണ്‍ക്ലേവിലാണ് സുപ്രധാന തീരുമാനത്തിന് ധാരണയായത്. ഇന്ത്യയില്‍ ഇല്ലാത്ത ഒരു ടെസ്റ്റിന് മാത്രം യുഎഇയിലെത്തി ഹാജരായാല്‍ മതിയെന്നാണ് പുതിയ തീരുമാനം.

സഹിഷ്ണുതയുള്ള സമൂഹത്തില്‍ സാമ്പത്തിക അഭിവൃദ്ധിയുണ്ടാകുമെന്ന് യുഎഇ സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍. കോണ്‍ക്ലേവില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഹകരണത്തിന്റെ പുത്തന്‍ മേഖലകളില്‍ ശ്രദ്ധയൂന്നി നേട്ടം ഉണ്ടാക്കുന്നതിനൊപ്പം ഇരുരാജ്യങ്ങളുടെയും വികസനത്തില്‍ പരസ്പരം പങ്കാളികളാകാമെന്നതാണ് നേട്ടമെന്നും അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളിലെയും നിക്ഷേപസാധ്യതകള്‍ തുറന്നിട്ട സമ്മേളനത്തില്‍ എണ്ണ, ഊര്‍ജ മേഖലകളിലടക്കം കൂടുതല്‍ സഹകരണത്തിനും ധാരണയായി.

അതേസമയം, വിദേശ നിക്ഷേപ നിയമത്തില്‍ ഇന്ത്യ ഈയിടെ സ്വീകരിച്ച ഉദാരനയത്തിലൂടെ രണ്ടു വര്‍ഷത്തിനിടെ ഇന്ത്യയിലെത്തുന്ന നിക്ഷേപം വര്‍ധിച്ചതായി ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിങ് സൂരി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top