Kerala

ശബരിമലയിലെ നിരോധനാജ്ഞ ഈ മാസം 30 വരെ നീട്ടി

സന്നിധാനം: ശബരിമല സന്നിധാനമടക്കം നാല് സ്ഥലങ്ങളില്‍ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ ഈ മാസം 30 വരെ നീട്ടി. പൊലീസിന്റേയും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരുടേയും ആവശ്യപ്രകാരമാണ് നടപടി.

ക്രമസമാധാനപ്രശ്‌നങ്ങള്‍ തുടരുന്നെന്ന് റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളിലെ നിരോധനാജ്ഞ നീട്ടിയത്. ശരണം വിളിക്കുന്നതിനോ, ഭക്തര്‍ സംഘമായി ദര്‍ശനത്തിനെത്തുന്നതിനോ തടസ്സമുണ്ടാകില്ലെന്നും കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, പ്രതിഷേധക്കാര്‍ ഏത് നിമിഷവും ശബരിമലയില്‍ കേന്ദ്രീകരിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജനുവരി 14 വരെ നിരോധനാജ്ഞ ദീര്‍ഘിപ്പിക്കണമെന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ ആവശ്യം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top