തിരുവനന്തപുരം: മാത്യു ടി തോമസ് മന്ത്രി സ്ഥാനം രാജി വെച്ചു. രാവിലെ ക്ലിഫ് ഹൗസില്‍ എത്തി മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. പകരം മന്ത്രിയാകുന്ന കെ കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞാ നാളെയോ മറ്റന്നാളോ ഉണ്ടായേക്കും. വെള്ളിയാഴ്ച ബംഗ്ളൂരുവില്‍ ദേവഗൗഡയുടെ നേതൃത്വത്തില്‍ നടന്ന് ഉന്നതതല ചര്‍ച്ചയിലാണ് മന്ത്രിയെ മാറ്റാന്‍ തീരുമാനിച്ചത്.
പാര്‍ട്ടി പിളരില്ലെന്നും ഉപാധികള്‍ ഇല്ലാതെയാണ് രാജിയെന്നും മാത്യു ടി തോമസ് പറഞ്ഞു. എംഎല്‍എയായി തന്നെ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകും. പുതിയ മന്ത്രി മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. പുതിയ അധ്യക്ഷനെ ദേശീയ നേതൃത്വം തീരുമാനിക്കുമെന്ന് നിയുക്ത മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.