കൊച്ചി: ഡബ്യൂസിസിയുടെ ഹര്‍ജിയെ നിയമപരമായി തന്നെ നേരിടുമെന്ന് എഎംഎംഎ പ്രസിഡന്റ് മോഹന്‍ലാല്‍. രാജിവെച്ച നടിമാര്‍ സംഘടനയെ സമീപിച്ചാല്‍ തിരിച്ചെടുക്കും. മാപ്പ് എഴുതിത്തരമണമെന്നൊന്നും പറഞ്ഞിട്ടില്ല. മാപ്പൊക്കെ വളരെ അത്യാവശ്യമായി ഉപയോഗിക്കാനുള്ള കാര്യമല്ലേയെന്നും അദ്ദേഹം ചോദിച്ചു. കൊച്ചിയില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുബായില്‍ എഎംഎംഎ നടത്തുന്ന ഷോയെ കുറിച്ചും മറ്റും സംസാരിക്കാനാണ് ഇന്ന് യോഗം ചേര്‍ന്നതെന്നും നടിമാരെ തിരിച്ചെടുക്കുന്നത് ഉള്‍പ്പെടെയുള്ള മറ്റു കാര്യങ്ങളാന്നും ചര്‍ച്ച ചെയ്തിട്ടില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.