ന്യൂഡല്‍ഹി: ലോക വനിതാ ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ ചരിത്ര നേട്ടവുമായി ഇന്ത്യന്‍ താരം മേരി കോം. 48 കിലോഗ്രാം ഫൈനലില്‍ യുക്രെയ്ന്റെ ഹന്ന ഒഖോട്ടയെ തോല്‍പ്പിച്ച് മേരി കോം, ലോക ചാംപ്യന്‍ഷിപ്പിലെ ആറാം സ്വര്‍ണ്ണം സ്വന്തമാക്കി.
ഇതോടെ ലോക ചാംപ്യന്‍ഷിപ്പില്‍ എഴ് മെഡലുകള്‍ സ്വന്തമാക്കി ഏറ്റവും കൂടുതല്‍ സ്വര്‍ണം നേടുന്ന താരമായി മേരി കോം. വ്യാഴാഴ്ച നടന്ന സെമി പോരാട്ടത്തില്‍ ഉത്തര കൊറിയയുടെ കിം ഹ്യാങ് മിയെ തോല്‍പ്പിച്ചാണ് മേരി കോം ഫൈനലില്‍ കടന്നത്.
മേരി കോമിന്റെ സ്വര്‍ണ നേട്ടത്തോടെ ഈ വര്‍ഷത്തെ ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം മൂന്നായി.