Kerala

അമേരിക്കയെ കടത്തിവെട്ടി, ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ രണ്ടാമത്

കൊച്ചി: രാജ്യത്ത് ഇന്റര്‍നെറ്റ് ഉപയോഗം അനുദിനം വര്‍ധിക്കുകയാണെന്നും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതില്‍ രണ്ടാമത്തെ വലിയ രാജ്യമായി ഇന്ത്യ മാറിയെന്നും യുട്യൂബ് ഏഷ്യ പസിഫിക് റീജിണല്‍ ഡയറക്ടര്‍ അജയ് വിദ്യാസാഗര്‍. കൊച്ചിയില്‍ നടക്കുന്ന ടെക്‌സ്‌പെക്‌റ്റേഷന്‍സ് ഡിജിറ്റല്‍ സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായായിരുന്നു അദ്ദേഹം.

മൊബൈലിലൂടെ മിനിട്ടില്‍ ശരാശരി 27 സെക്കന്‍ഡ് എങ്കിലും നമ്മള്‍ ഇന്റര്‍നെറ്റില്‍ വിവരങ്ങള്‍ തിരയുന്നുണ്ട്. 300 മില്യണ്‍ ആളുകള്‍ രാജ്യത്ത് സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുന്നു. റിലയന്‍സ് ഇന്റര്‍നെറ്റ് സേവന രംഗത്തേക്ക് വന്നതോടെ വലിയ മാറ്റമാണ് ഇന്ത്യയില്‍ വന്നതെന്നും ഓരോ വ്യക്തികളും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിന്റെ തോതില്‍ ഇന്ത്യ ഒന്നാമതാണ്. ജപ്പാനെക്കാലും അമേരിക്കയേക്കാലും വലിയ മുന്നേറ്റമാണ് രാജ്യത്തുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

2020ല്‍ 500മില്യണ്‍ ആളുകള്‍ സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുമെന്നാണ് കണക്കുകള്‍. വനിതകള്‍ക്കിടയിലും ഗ്രാമീണമേഖലയുമാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂട്ടുന്നതെന്നും അജയ് വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top