Kerala

നീതി ലഭിക്കും വരെ സമരം; പ്രീത ഷാജിയും കുടുംബവും വീടുവിട്ടിറങ്ങി

കൊച്ചി: ബാങ്ക് വായ്പയ്ക്കു ജാമ്യംനിന്നു കുടിയിറക്കു ഭീഷണിയിലായ പത്തടിപ്പാലം മാനാത്തുപാടത്ത് പ്രീത ഷാജിയും ഭര്‍ത്താവ് എം.വി. ഷാജിയും വീടുവിട്ടിറങ്ങി. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് പ്രീത ഷാജി വീട് വിട്ടിറങ്ങിയത്.

തൃക്കാക്കര നോര്‍ത്ത് വില്ലേജ് ഓഫിസര്‍ എത്തി വീട് പൂട്ടി. അതേസമയം, നീതി ലഭിക്കും വരെ വീട്ടുകാവല്‍ സമരം നടത്തുമെന്ന് പ്രീത ഷാജിയും കുടുംബവും അറിയിച്ചു. വീട്ടിലേക്ക് കയറുന്ന വഴിയില്‍ ഷെഡ്ഡു കെട്ടിയാണ് പുതിയ സമരം നടത്തുക. സര്‍ഫാസി വിരുദ്ധ ജനീക പ്രസ്ഥാനം, മാനാത്തുപാടം പാര്‍പ്പിട സംരക്ഷണ സമിതി എന്നിവര്‍ സമരത്തിന് പിന്തുണ നല്‍കും.

കഴിഞ്ഞ ബുധനാഴ്ചയാണ് 48 മണിക്കൂറിനകം വീട് പൂട്ടി താക്കോല്‍ കൈമാറണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. കോടതിയലക്ഷ്യം ഒഴിവാക്കാനാണ് താക്കോല്‍ കൈമാറുന്നതെന്ന് പ്രീത ഷാജി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top