ഒരു ഇന്ത്യന്‍ പ്രണയകഥയ്ക്ക് ശേഷം ഫഹദ് ഫാസിലും സത്യന് അന്തിക്കാടും ഒരുമിക്കുന്ന പുതിയ ചിത്രം ഞാന്‍ പ്രകാശന്റെ ടീസര്‍ പുറത്തുവിട്ടു. നായനായ ഫഹദ് ഫാസില്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പങ്കുവച്ചത്. ടൈറ്റില്‍ കഥാപാത്രമായ പ്രകാശനായാണ് ഫഹദ് ചിത്രത്തിലെത്തുന്നത്.
ഫഹദ് മാനറിസങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്ന, ശുദ്ധഹാസ്യം കൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കുന്ന ചിത്രമാകും ഞാന്‍ പ്രകാശന് എന്ന് ടീസര്‍ സൂചിപ്പിക്കുന്നു.
പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന് അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഞാന്‍ പ്രകാശനുണ്ട്. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായും ശ്രീനിവാസന് എത്തുന്നുണ്ട്. നിഖില വിമല്‍ ആണ് ഫഹദിന്റെ നായിക.