Business

മലബാറിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി കോഴിക്കോട് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ മലബാര്‍ മെന്റര്‍ മീറ്റ്

കോഴിക്കോട്: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന മലബാര്‍ മെന്റര്‍ മീറ്റിന്റെ ആദ്യ ലക്കം കോഴിക്കോട് നടന്നു. റാവീസ് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ സംരംഭക ഉപദേശകനും എയ്ഞ്ചല്‍ നിക്ഷേപകനുമായ നാഗരാജ പ്രകാശം മുഖ്യാതിഥിയായി. നമ്മുടെ രാജ്യത്തിന്റെ സംരംഭക ശേഷിയെക്കുറിച്ചും അത് നല്‍കുന്ന സാധ്യതകളെക്കുറിച്ചുമാണ് അദ്ദേഹം വിവരിച്ചത്. കേരളത്തിലെ, വിശിഷ്യാ മലബാറിലെ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് വിദഗ്‌ധോപദേശം നല്‍കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം തന്റെ വീക്ഷണങ്ങള്‍ അവതരിപ്പിച്ചു.

മലബാര്‍ റൗണ്ട് ടേബിളിന്റെ അഞ്ചാം ലക്കവും ഇതേ വേദിയില്‍ തന്നെ നടന്നു. സ്റ്റാര്‍ട്ടപ്പുകള്‍ നേരിടുന്ന പ്രതിസന്ധികളും വിദഗ്‌ധോപദേശം നല്‍കാന്‍ കഴിവുള്ളവരെ കണ്ടെത്താനുള്ള ബുദ്ധിമുട്ടുകളും യോഗം ചര്‍ച്ച ചെയ്തു. ഈ മേഖലയില്‍ കോഴിക്കോട് ഐഐഎം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ജനറല്‍ മാനേജര്‍ ലിജോ പി ജോസ് വിവരിച്ചു. സ്റ്റാര്‍ട്ടപ്പുകളെക്കുറിച്ച് തപന്‍ ടെക്‌നോളജീസിലെ ശ്രീറാം അവതരണം നടത്തി. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, ജിഎംഐ, സിഎംഎ, എന്‍ഐടി, ഐഐഎം എന്നീ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും പരിപാടികളില്‍ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top