Kerala

സ്റ്റാർട്ടപ് വീക്കെൻഡ് 15 മുതൽ ഐഐഐഎം-കെയിൽ

കോഴിക്കോട്: സംരംഭകർക്കായി കേരള സ്റ്റാർട്ടപ് മിഷൻ (കെഎസ്‌യുഎം) തത്സമയ ടെക്സ്റ്റാർസ് സ്റ്റാർട്ടപ് വീക്കെൻഡ് സംഘടിപ്പിക്കുന്നു. ഗൂഗിളുമായി സഹകരിച്ചു നടത്തുന്ന പരിപാടി ഫെബ്രുവരി 15 മുതൽ 17 വരെ ഐഐഐഎം-കെയിൽ നടക്കും.

ഡെവലപ്പർമാർക്കും ബിസിനസ് മാനേജർമാർക്കും സ്റ്റാർട്ടപ് തൽപരർക്കും മാർക്കറ്റിംഗ് വിദഗ്ധർക്കും പുതിയ സ്റ്റാർട്ടപ് കമ്പനികൾക്കുള്ള ആശയങ്ങൾ ആവതരിപ്പിക്കുന്നതിനുള്ള വേദിയാണ് വാരാന്ത്യത്തിലെ 54 മണിക്കൂർ സംഗമം.

ആശയങ്ങളുടെ അടിസ്ഥാനത്തിൽ സംഘങ്ങളായി തിരിഞ്ഞ് മാതൃകകൾ രൂപപ്പെടുത്തുകയും ഞായറാഴ്ച വൈകുന്നേരം ഡെമോ അവതരണങ്ങൾ നടത്തുകയും ചെയ്യും.

അറുപതു മുതൽ 120 വരെ പ്രതിനിധികൾ പങ്കെടുക്കും. വിദഗ്ധരും പരിശീലകരും പാനലിസ്റ്റുകളും സ്‌പോൺസർമാരും കമ്പനി പ്രതിനിധികളും ഇതിൽ ഭാഗഭാക്കാകും. ഈ മേഖലയിൽ വൈദഗ്ധ്യമുള്ള നിരവധി പേർ തങ്ങളുടെ ആശയങ്ങൾ പങ്കുവയ്ക്കും. സമാപനദിനം ടീമുകൾ തങ്ങളുടെ സേവനങ്ങളും ഉൽപ്പന്നങ്ങളും വിദഗ്ധരുടെ മുൻപിൽ അവതരിപ്പിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top