Breaking News

ശബരിമലയിലെ സ്ഥിതിഗതികള്‍ എത്രയും വേഗം സാധാരണ നിലയിലാക്കണം: ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ സ്ഥിതിഗതികള്‍ എത്രയും വേഗം സാധാരണ നിലയിലാക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. എല്ലാവരും ഇക്കാര്യത്തില്‍ സഹകരിക്കണം. നിയമം കൈയിലെടുക്കരുതെന്നു ഹര്‍ജിക്കാരോടും കോടതി നിര്‍ദേശിച്ചു. അങ്ങനെ സംഭവിച്ചാല്‍ അതിനു മുന്നില്‍ കണ്ണുകെട്ടി നില്‍ക്കാനാവില്ലെന്നും കോടതി അറിയിച്ചു. ശയന പ്രദിക്ഷണം നടത്താന്‍ അനുവദിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിര്‍ദേശം. അതേസമയം ശബരിമലയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി.

ദേവസ്വം ഫണ്ട് വകമാറ്റി ഉപയോഗിക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഇതു സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി നോട്ടീസ് അയച്ചു. ശബരിമലയില്‍ സൗജന്യ അന്നദാനം ഉണ്ടെങ്കിലും പൊലീസ് അവിടുന്ന് കഴിക്കുന്നില്ലെന്നും പൊലീസിന് ഭക്ഷണത്തിന് പ്രത്യേക മെസ് സൗകര്യം ഉണ്ടെന്നും ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top