Business

ക്രെഡായ് കേരള സമ്മേളനം കൊച്ചിയില്‍ തുടങ്ങി

കോണ്‍ഫഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ( ക്രെഡായ് ) സംസ്ഥാന ഘടകമായ ക്രെഡായ് കേരളയുടെ ദ്വിദിന സംസ്ഥാന സമ്മേളനം ഡോ.ശശി തരൂര്‍ കൊച്ചിയില്‍ ഉദ്ഘാടനം ചെയ്തു.

റിയല്‍ എസ്‌റ്റേറ്റ് വിപണനത്തില്‍ പരമ്പരാഗത രീതികള്‍ മാത്രം അവലംബിക്കാതെ, സോഷ്യല്‍ മീഡിയായും ആധുനിക ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് സംവിധാനങ്ങളും ഉപയോഗിക്കണമെന്ന് ശശി തരൂര്‍ പറഞ്ഞു.

ഉപഭോക്താക്കള്‍ക്ക് ത്രിമാന ചിത്രങ്ങളും വെര്‍ച്വല്‍ റിയാലിറ്റി അനുഭവങ്ങളും നല്‍കി ബോധവല്‍ക്കരിക്കാനും അവരെ യാഥാര്‍ഥ്യ ബോധത്തോടെ തിരിച്ചറിയാനും റിയല്‍ എസ്‌റ്റേറ്റ് മേഖലയിലുള്ളവര്‍ ഊന്നല്‍ നല്‍കണം. ലാഭം നേടുന്നതോടൊപ്പം ആവാസ വ്യവസ്ഥയ്ക്കും ജനങ്ങള്‍ക്കും ഉപകരിക്കുന്ന പദ്ധതികള്‍ നിര്‍മിക്കാനായി വേണം നിര്‍മാതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതെന്നും ശശി തരൂര്‍ ഓര്‍മിപ്പിച്ചു.

സാങ്കേതിക വിദ്യയുടെ നൂതന പ്രവണതകള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതില്‍ രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് നിര്‍മാണ വ്യവസായികള്‍ ഇനിമുതല്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ക്രെഡായ് ദേശീയ പ്രസിഡന്റ് ജാക്‌സി ഷാ മുഖ്യ പ്രഭാഷണത്തില്‍ പറഞ്ഞു.

ക്രെഡായ് കേരള ചെയര്‍മാന്‍ ഡോ. നജീബ് സക്കറിയ, കോണ്‍ഫഡറേഷന്‍ ഉപാധ്യക്ഷന്‍ ശിവ റെഡ്ഡി, കോണ്‍ഫറന്‍സ് ചെയര്‍മാന്‍ എംവി ആന്റണി, ജെ.എല്‍ ഇന്ത്യ സി.ഇ.ഒ രമേശ് നായര്‍ എന്നിവര്‍ പങ്കെടുത്തു.

രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ തിരുവന്തപുരം, കൊച്ചി, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ചാപ്റ്ററുകളില്‍ നിന്നായി മൂന്നൂറ് പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top