വിജയ് സേതുപതിയുടെ 25ാം ചിത്രം സീദാകാദിയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. എണ്‍പതുകാരനെയാണ് ചിത്രത്തില്‍ വിജയ് സേതുപതി അവതരിപ്പിക്കുന്നത്. ബാലാജി തരണീധരനാണ് സംവിധാനം. മക്കള്‍ ശെല്വന് വിജയ് സേതുപതി വ്യത്യസ്തമായ ഗെറ്റപ്പില്‍ എത്തുന്ന ചിത്രത്തെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. കണ്ണില്‍ വിഷാദം നിറച്ച വൃദ്ധനായ സൂപ്പര്‍സ്റ്റാറിന്റെ വേഷത്തിലാണ് വിജയ് സേതുപതി ട്രെയിലറിലുള്ളത്. പുറത്തുവിട്ട് ചുരുങ്ങിയ സമയത്തിനുള്ളില്‍ത്തന്നെ ട്രെയിലര്‍ നവമാധ്യമങ്ങളില്‍ ഹിറ്റ്ചാര്‍ട്ടില്‍ എത്തിയിരിക്കുകയാണ്. വിജയ് സേതുപതിയുടെ തന്നെ ഹിറ്റ് ചിത്രമായ നടുവിലെ കൊഞ്ചം പാക്കാതെ എന്ന ചിത്രത്തിന്റെ സംവിധായകനും ബാലാജി തരണീധരനാണ്.
കിടിലന്‍ മേക്കോവറുമായി വിജയ് സേതുപതി ; ഇരുപത്തിയഞ്ചാം ചിത്രം സീദാകാദിയുടെ ട്രെയിലര്‍ പുറത്ത്
By
November 21, 2018 2:40 pm