ഇന്ത്യയില്‍ വീണ്ടുമൊരു കൂറ്റന്‍ പ്രതിമ ഒരുങ്ങുന്നു. സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ സ്റ്റാച്യൂ ഓഫ് യൂണിറ്റിക്ക് ശേഷം അധികം കാലതാമസം ഇല്ലാതെ രാജ്യം വീണ്ടുമൊരു ചരിത്രത്തിലേക്ക് കാല്‍വെയ്ക്കുന്നു.
351 അടി ഉയരത്തില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവ പ്രതിമയുടെ നിര്‍മ്മാണം ഇന്ത്യയില്‍ പുരോഗമിക്കുന്നു. രാജസ്ഥാനിലെ നാഥ്ദ്വാരയിലാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവ പ്രതിമ വരുന്നത്.
750 ഓളം പേരാണ് കഴിഞ്ഞ നാല് വര്‍ഷമായി ഈ പ്രതിമ നിര്‍മ്മിക്കുന്നത്. 85 ശതമാനം നിര്‍മ്മാണം പൂര്‍ത്തിയായ ശിവ പ്രതിമയുടെ ഉദ്ഘാടനം 2019 മാര്‍ച്ചില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ പ്രതിമയുടെ മുതല്‍മുടക്കിനെ കുറച്ചോ മറ്റ് വിവരങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല എന്നതാണ് ശ്രദ്ധേയം.
ഇത് പൂര്‍ത്തിയാകുന്നതോടെ ലോകത്തിലെ നാലാമത്തെ ഉയരം കൂടിയ പ്രതിമയായി ശിവ പ്രതിമ മാറും. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും ഉയരമേറിയ പ്രതിമ ഇന്ത്യയുടെ ഉരുക്കുമനുഷ്യന് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സ്റ്റാച്യൂ ഓഫ് യൂണിറ്റിയാണ്.