Kerala

കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് തടഞ്ഞു; നിലയ്ക്കലില്‍ യുഡിഎഫിന്റെ കുത്തിയിരിപ്പ് പ്രതിഷേധം

നിലയ്ക്കല്‍: നിലയ്ക്കലില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. ശബരിമലയിലെ നിരോധനാജ്ഞ ലംഘിക്കാനായെത്തിയ കോണ്‍ഗ്രസ് നേതാക്കളെ നിലയ്ക്കലില്‍ പൊലീസ് തടഞ്ഞതിനെ തുടര്‍ന്നാണ് പ്രതിഷേധം.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പിജെ ജോസഫ്, ജോണി നെല്ലൂര്‍ എന്നിവരടക്കം ഘടകക്ഷി നേതാക്കളടങ്ങിയ ഒന്‍പതംഗ സംഘത്തിന്റെ നേതൃത്വത്തിലാണ് നേതാക്കള്‍ ശബരിമലയിലേക്കെത്തിയത്. എംഎല്‍എമാരെ മാത്രമേ സന്നിധാനത്തേക്ക് കയറ്റി വിടുകയൊള്ളൂ എന്ന് പൊലീസ് വ്യക്തമാക്കി.

എന്നാല്‍ സാധാരണ ഭക്തരെക്കൂടി സന്നിധാനത്തേക്ക് കയറ്റിവിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പൊലിസ് തടഞ്ഞതോടെ നേതാക്കള്‍ നിലയ്ക്കലില്‍ കുത്തിയിരുന്ന് പ്രതിഷേധം തുടരുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top