മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാത്ത എസ്ബിഐ ഉപഭോക്താക്കളുടെ ഇന്റര്‍നെറ്റ് ബാങ്കിങ് സൗകര്യം നഷ്ടപ്പെടും. നവംബര്‍ 30 വരെ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സമയം അനുവദിച്ചിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ഡിസംബര്‍ 1 മുതല്‍ ഇന്റര്‍നെറ്റ് ബാങ്കിങ് സേവനം നഷ്ടമാകും. എന്നാല്‍ അക്കൗണ്ട് നിലനില്ക്കും. ഇലക്ട്രോണിക് ബാങ്കിങ് ഇടപാടുകള്‍ക്ക് എസ്എംഎസ് ലഭിക്കുന്നതിന് വേണ്ടി ഉപഭോക്താക്കളുടെ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശമുണ്ട്. എടിഎം വഴിയോ ബാങ്കിന്റ ബ്രാഞ്ചുകള്‍ വഴിയോ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാനാകും.
മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാത്ത എസ്ബിഐ ഉപഭോക്താക്കളുടെ ഇന്റര്‍നെറ്റ് ബാങ്കിങ് സൗകര്യം നഷ്ടപ്പെടും
By
November 20, 2018 10:10 am