Business

ഓഹരി വിപണിയില്‍ മുന്നേറ്റം

വാരാദ്യ ദിവസമായ തിങ്കളാഴ്ച ഓഹരി വിപണി ഉത്സാഹഭരിതമായിരുന്നു. സെന്‍സെക്‌സ് 317 പോയിന്റ് ഉയര്‍ന്ന് 35774 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 81 പോയിന്റ് വര്‍ദ്ധിച്ച് 10763 ലാണ് വ്യാപാരമവസാനിപ്പിച്ചത്.

എഫ്എംസിജി, ഓട്ടോ, മെറ്റല്‍, ഫാര്‍മ്മ, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മേഖലയിലെ ഓഹരികളുടെ മികച്ച പ്രകടനമാണ് സൂചികയെ മുകളിലേക്ക് ചലിപ്പിച്ചത്.

റിസര്‍വ് ബാങ്കിന്റെ ബോര്‍ഡ് മീറ്റിങ്ങില്‍ പണദൗര്‍ലഭ്യം, ബാങ്കുകള്‍ക്ക് വായ്പകള്‍ അനുവദിക്കുന്ന നിയമനിര്‍ദ്ദേശങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ നിക്ഷേപകരില്‍ പുതിയ പ്രതീക്ഷ സൃഷ്ടിച്ചിട്ടുണ്ട്. ഈ നടപടികള്‍ വിപണിയെ ഇന്ന് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

നാഷ്ണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ 922 സ്‌റ്റോക്കുകള്‍ മെച്ചപ്പെട്ട നിലയിലായിരുന്നു. യെസ് ബാങ്ക്, ഐടിസി, ടാറ്റാ മോട്ടോഴ്‌സ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, വേദാന്ത എന്നീ ഓഹരികളാണ് ഇന്ന് പ്രധാനമായും മികച്ച മുന്നേറ്റം കാഴ്ചവെച്ചത്.

ആക്‌സിസ് ബാങ്ക്, സിപ്ല, ഇന്ത്യ ബുള്‍സ് ഹൗസിങ്, ഐസിഐസിഐ ബാങ്ക് ഓഹരികള്‍ നഷ്ടത്തിലായിരുന്നു. ജെറ്റ് എയര്‍വേയ്‌സിന്റെ ഓഹരിവില 6.9 ശതമാനം ഇടിഞ്ഞത് വിപണിയില്‍ ശ്രദ്ധേയമായി. കമ്പനിയുടെ ഓഹരികള്‍ ഏറ്റെടുക്കാന്‍ ടാറ്റ സണ്‍സിന് ഉദ്ദേശമില്ലെന്ന അറിയിപ്പ് വന്നതോടെയാണ് പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ജെറ്റിന്റെ ഓഹരിയെ പ്രതികൂലമായി ബാധിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top