പ്രമുഖ ഫാഷന്‍ ഡിസൈനര്‍ സബ്യ സാചി മുഖര്‍ജി രൂപകല്‍പ്പന ചെയ്ത പിങ്ക് നെഹ്രു ജാക്കറ്റില്‍ രണ്‍വീര്‍ മിന്നിത്തിളങ്ങി. ദീപിക പദുക്കോണ്‍ ഓഫ് വൈറ്റ് സില്‍ക്ക് കുര്‍ത്തയില്‍ പതിവിലും സുന്ദരിയായി. ഇറ്റലിയിലെ ലേക്ക് കോമോയിലെ ആഢംബര വിവാഹത്തിന് ശേഷം മുബൈയില്‍ തിരിച്ചെത്തിയ നവദമ്പതികളെ കണ്ടിട്ടും ആരാധകര്‍ക്ക് മതിവരുന്നില്ല.
രണ്‍വീറിന്റെ വീട്ടിലേക്കാണ് താരദമ്പതികള്‍ പോയിരിക്കുന്നത്. വീടും പരിസരവും ദീപങ്ങള്‍കൊണ്ട് അലങ്കരിച്ച് മോടികൂട്ടിയിട്ടുണ്ട്. ആതിന് ശേഷം, ദീപികയുടെ താമസസ്ഥലമായ ബംഗലുരുവിലേക്ക് പോകും. നവംബര്‍ 21ന് ദി ലീലാ ഹോട്ടലില്‍ സ്വീകരണം ഒരുക്കിയിട്ടുണ്ട്. ഡിസംബര്‍ ഒന്നിന് മുബൈയില്‍ സെലിബ്രിറ്റികള്‍ക്കായി ആഡംബര സല്‍ക്കാരവും നടക്കും ചുരുക്കത്തില്‍ ഈ വര്‍ഷം അവസാനിക്കുന്നത് വരെ താരദമ്പതികള്‍ ആഘോഷത്തിന്റേയും പാര്‍ട്ടികളുടേയും തിരക്കിലായിരിക്കും.
രണ്‍വീര്‍ ദീപിക ദമ്പതികളുടെ പുതിയ ഫോട്ടോകള്‍ക്ക് വേണ്ടി ഓരോ നിമിഷവും ആരാധകര്‍ കാത്തിരിക്കുകയാണ്. ഓരോ ചിത്രത്തിനും വന്‍ തുകയാണ് താരദമ്പതികള്‍ പ്രതിഫലമായി വാങ്ങിക്കൂട്ടുന്നത്. ആഘോഷങ്ങള്‍ക്ക് എത്ര തുക ചെലവഴിച്ചാലും അതിന്റെ ഇരട്ടിയിലധികം തുട താരദമ്പതികളുടെ പോക്കറ്റില്‍ തിരിച്ചെത്തും.