Latest News

ജിസാറ്റ് 29 ഭ്രമണപദത്തില്‍

ഇന്ത്യയുടെ അത്യാധുനിക വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-29 വിജയകരമായി ഭ്രമണപഥത്തില്‍ എത്തി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണ ഫ്‌ളോറില്‍ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ജിഎസ്എല്‍വി മാര്‍ക്ക് 3 വിക്ഷേപണ വാഹനമാണ് ഉപഗ്രഹവും വഹിച്ച് കുതിച്ചുയര്‍ന്നത്.

ഇന്ത്യയില്‍ നിന്നും വിക്ഷേപിക്കുന്ന ഭാരമേറിയ ഉപഗ്രഹമാണിത്. 3423 കിലോഗ്രാം ഭാരമുള്ള ജിസാറ്റ് -29ന് പത്തു വര്‍ഷത്തെ പ്രവര്‍ത്തന കാലാവധിയാണുള്ളത്. കശ്മീരിലെയും മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും വാര്‍ത്താവിനിമയ സേവനങ്ങള്‍ വര്‍ധിപ്പിക്കാന്‍ ജിസാറ്റ്-29 സഹായകമാകുമെന്ന് ഗവേഷകര്‍ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top