ലോകത്തിലെ ഏറ്റവും മികച്ച ക്ലബുകളിലൊന്നായ എഫ്സി ബാഴ്സലോണയുടെ പരിശീലക നിരയിലേക്ക് മലയാളി സാന്നിധ്യവും. തൃശൂര്‍ മുക്കാട്ടുകര സ്വദേശിയായ ഹെയ്ഡന്‍ ജോസാണ് ബാഴ്സലോണ ബംഗളൂരു അക്കാദമിയുടെ പരിശീലകനായി ചുമതലയേറ്റെടുത്തത്. ആദ്യമായാണ് കേരളത്തില്‍ നിന്നൊരാള്‍ക്ക് ഇത്തരമൊരു അവസരം ലഭിക്കുന്നത്. ഒരു വര്‍ഷത്തെ കരാറിലാണ് ഹെയ്ഡന്‍ ബാഴ്സ അക്കാദമിയിലെത്തിയത്.
ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്റെ ലൈസന്‍സ് നേടിയ ഹെയ്ഡന്‍ മലബാര്‍ എഞ്ചിനീയറിംഗ് കോളേജിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. കൊച്ചിയിലെ അല്‍ എതിഹാദ് സ്പോര്‍ട്സ് അക്കാദമിയില്‍ ഗോള്‍കീപ്പറായിരുന്നു താരം. ബാഴ്സ പരിശീലകനായ ഹെയ്ഡന്‍ ഒരു കടുത്ത മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകന്‍ കൂടിയാണ്.