ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ‘ഗജ’ ചുഴലിക്കാറ്റായിമാറിയതോടെ തമിഴ്നാട്ടില്‍ ജാഗ്രതാ നിര്‍ദേശം. ചെന്നൈക്ക് 730 കിലോമീറ്റര്‍ വടക്ക് കിഴക്കും നാഗപട്ടണത്തിന് 820 കിലോമറ്റീറ്റര് മാറിയുമാണ് ചുഴലികാറ്റ് വീശുന്നത്.
ചുഴലിക്കാറ്റ് നാഗപട്ടണത്തിന് സമീപം തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്നതോടെ ചെന്നൈയിലടക്കം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മണിക്കൂറില്‍ 80-90 കി.മീ. വേഗതയുള്ള കൊടുങ്കാറ്റ് തമിഴ്നാടിനും പുതുച്ചേരിക്കും ആന്ധ്രയ്ക്കും മുകളിലൂടെ വീശുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.
നംവംബര്‍ 15 ഓടെ കാറ്റിന്റെ ശക്തി കുറയുമെന്നാണ് വിവരം. എന്നാല്‍ നവംബര്‍ 14 രാത്രി മുതല്‍ വടക്കന്‍ തമിഴ്നാട്ടിലെ തീരമേഖലയില്‍ ശക്തമായ മഴ ലഭിക്കും.