ശബരിമല വിഷയത്തില്‍ ഇന്ന് വിധി ദിനം. യുവതീ പ്രവേശനത്തിനെതിരെയുള്ള പുന പരിശോധനാ ഹര്‍ജികള്‍ ഇന്ന് വൈകീട്ട് മൂന്ന് മണിക്കാണ് സുപ്രീം കോടതി ചേംബറില്‍ പരിശോധിക്കുക. അതിനുമുമ്പായി രാവിലെ നാല് റിട്ട് ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് തുറന്ന കോടതിയിലും പരിഗണിക്കും.
റിട്ട് ഹര്‍ജികള്‍ കേട്ടതിനു ശേഷം തന്നെ ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ വിധിയില്‍ രഞ്ജന്‍ ഗൊഗോയ് യുടെ ബഞ്ചിന്റെ നിലപാട് വ്യക്തമാകാനാണ് സാധ്യത.
വൈകീട്ട് ചീഫ് ജസ്റ്റിസിന്റെ ചേംബറില്‍ ചേരുന്ന അഞ്ചംഗ ബഞ്ചാണ് 49 പുന പരിശോധനാ ഹര്‍ജികള്‍ പരിണിക്കുക.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയെക്കൂടാതെ ജസ്റ്റിസുമാരായ എഎം ഖന്‍വില്‍കര്‍, റോഹിങ്ടണ്‍ നരിമാന്, ഡി.വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ബെഞ്ചിലെ അംഗങ്ങള്‍.
ഹര്‍ജികള്‍ തള്ളാനോ തുറന്ന കോടതിയില്‍ വീണ്ടും വാദം കേള്‍ക്കണമെന്നോ ബെഞ്ചിന് പരിശോധനകള്‍ക്ക് ശേഷം തീരുമാനമെടുക്കാം. തുറന്ന കോടതിയില്‍ കേള്‍ക്കാതെ വിധിയില്‍ മാറ്റം വരുത്താന്‍ സാധിക്കില്ല.