വെസ്റ്റിന്‍ഡിസിനെതിരായ ഇന്ത്യയുടെ അവസാന ട്വന്റി -20 മത്സരം ഇന്ന്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് കളികളും ജയിച്ച ഇന്ത്യ പരമ്പര നേരത്തെ സ്വന്തമാക്കിയിട്ടുണ്ട്. ചെന്നൈ എം.എ ചിദംബരം സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴിനാണ് കളി.
ഇന്ത്യന്‍ നിരയില്‍ ബൗളര്‍മാരായ ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, ഉമേഷ് യാദവ് എന്നിവര്‍ക്ക് വിശ്രമം നല്‍കിയിട്ടുണ്ട്. പേസര്‍ സിദ്ധാര്‍ഥ് കൗളിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബാറ്റിങ്ങില്‍ നിരയില്‍ മനീഷ് പാണ്ഡെയ്ക്ക പകരം ശ്രേയസ് അയ്യര്‍ കളിച്ചേക്കും. സമ്പൂര്‍ണ വിജയത്തോടെ പരമ്പര അവസാനിപ്പിക്കാനാകും ഇന്ത്യയുടെ ശ്രമം. എന്നല്‍ വിന്‍ഡീസിന് ഇന്നത്തേത് അഭിമാന പോരാട്ടമാണ്. ഏകദിന, ടെസ്റ്റ് പരമ്പരകള്‍ നേടിയതിന് പിന്നാലെയായിരുന്നു 20-20 പരമ്പരയും ഇന്ത്യ നേടിയത്.