നെയ്യാറ്റിന്‍കര സ്വദേശി സനലിനെ ഡിവൈഎസ്പി ഹരികുമാര്‍ കൊലപ്പെടുത്തിയ കേസ് ക്രൈംബ്രാഞ്ചിന് കൈമാറും. ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് തിരുവനന്തപുരം റൂറല്‍ എസ്പി ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്കി.
പ്രതിയുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടും. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിന് മുന്നോടിയായാണ് പാസ്പോര്‍ട്ട് കണ്ടുകെട്ടുന്നത്. പോലീസ് ഉദ്യോഗസ്ഥന് പ്രതിയായ കേസില്‍ അന്വേഷണത്തിന് പരിമിതികള്‍ ഉണ്ടെന്നും പ്രതി സംസ്ഥാനം വിട്ട സാഹര്യത്തില്‍ അന്വേഷണം കൈമാറുന്നതാണ് ഉചിതമെന്നാണ് ശുപാര്‍ശ.
ഒളിവില്‍ പോയ ഹരികുമാറിനെ ഇതുവരെ പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല. ഹരികുമാര്‍ തമിഴ്നാട്ടിലെ മധുരയിലേക്ക് കടന്നതായാണ് സംശയിക്കുന്നത്. വാക്കുതര്‍ക്കത്തിനിടെ ഡിവൈഎസി റോട്ടിലേക്ക് തള്ളിയിട്ട സനല്‍ അതുവഴി വന്ന കാറിടിച്ച് മരണപ്പെടുകയായിരുന്നു.