ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാടിന് സമീപമുണ്ടായ വാഹനാപകടത്തില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ വെന്തുമരിച്ചു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ദേശീയ പാതയില്‍ നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.
കോയമ്പത്തൂരില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയും ചെങ്ങന്നൂര്‍ മുളക്കഴ കിരണ്‍ നിവാസില്‍ കൃഷ്ണന്റെ മകനുമായ കിരണ്‍ കൃഷ്ണന് (22) സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു. മാവേലിക്കര സ്വദേശി ശങ്കര്‍ കുമാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണപ്പെട്ടത്.
കോയമ്പത്തൂരില്‍ നിന്നും ചെങ്ങന്നൂരിലേക്ക് വരികയായിരുന്നു ഇരുവരും. അമിത വേഗത്തിലെത്തിയ ബൈക്കും ലോറിയും ഇടിച്ച് കത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ശരീരത്തില്‍ പൂര്‍ണമായും പൊള്ളലേറ്റ നിലയിലാണ് മൃതദേഹം.