മലയാളത്തിന്റെ യുവതാരം ടൊവിനോ തോമസ് നായകനാകുന്ന ‘ഒരു കുപ്രസിദ്ധ പയ്യന്’ എന്ന ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ പുറത്തുവിട്ടു. ടൊവീനോയുടെ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളാണ് രണ്ടാമത്തെ ട്രെയിലറിന്റെ ഹൈലൈറ്റ്.
അനുസിതാരയും നിമിഷാ സജയനും നായികമരായെത്തുന്ന ചിത്രത്തില്‍ നെടുമുടി വേണു, സാദിഖ്, സുധീര്‍ കരമന, ബാലു വര്‍ഗീസ്, ബൈജു, ശരണ്യ, ശ്വേതാമേനോന്, ദിലീഷ് പോത്തന്, അലന്‍സിയര്‍, തുടങ്ങിയ താരനിര തന്നെ അണി നിരക്കുന്നുണ്ട്.
വി. സിനിമാസിന്റെ ബാനറില്‍ നടന് മധുപാല്‍ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യന് നവംബര്‍ ഒന്‍പതിന് തീയ്യേറ്ററുകളിലെത്തും.