വൈദിക വിദ്യാര്‍ഥിയെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അംബികാപൂര്‍ രൂപതാംഗമായ ഫാ. മുകേഷ് തിര്‍ക്കി (36)നെയാണ് ശനിയാഴ്ച പുലര്‍ച്ചെ തുരുത്തിക്കടുത്തുള്ള റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. ഛത്തിസ്ഗഡ് സ്വദേശിയാണ് ഫാ. മുകേഷ്. കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി ചങ്ങനാശ്ശേരി തുരുത്തിയിലുള്ള കുടുംബ പഠനകേന്ദ്രത്തിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്. വെള്ളിയാഴ്ച രാത്രി ഏഴ് മുതല്‍ സ്ഥാപനത്തില്‍ നിന്നും ഇദ്ദേഹത്തെ കാണാതായിരുന്നു. ഇതു സംബന്ധിച്ച് സ്ഥാപനാധികാരികള്‍ ചങ്ങനാശേരി പോലീസില്‍ പരാതി നല്കിരുന്നു. ചങ്ങനാശേരി പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം റെയില്‍വേ ട്രാക്കില്‍ നിന്നും കണ്ടെത്തിയത്. എസ്ഐ അഭിലാഷിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് മോര്ച്ചറിയേല്ക്ക് മാറ്റി.
വൈദിക വിദ്യാര്‍ഥി റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍
By
November 3, 2018 2:32 pm