Latest News

ഇഷ്ടപ്പെട്ടയാളെ മകള്‍ വിവാഹം ചെയ്തു; മകള്‍ മരിച്ചെന്ന് കാണിച്ച് പിതാവ് പോസ്റ്ററൊട്ടിച്ചു


ചെന്നൈ: ഇഷ്ടപ്പെട്ടയാളെ മകള്‍ വിവാഹം കഴിച്ചതിന് പ്രതികാരമായി മകള്‍ മരിച്ചെന്ന വ്യാജവാര്‍ത്തയും ശവസംസ്‌കാര ചടങ്ങിന്റെ സമയവും കുറിച്ച് പിതാവ് പോസ്റ്ററൊട്ടിച്ചു. തമിഴ്‌നാട്ടിലാണ് സംഭവം. കുപ്പുരാജപാളയത്ത് താമസിക്കുന്ന പെണ്‍കുട്ടി ദീര്‍ഘകാലമായി യുവാവുമായിപ്രണയത്തിലായിരുന്നു. യാവാവിന്റെ അമ്മ ഷെഡ്യൂള്‍ഡ് കാസ്റ്റ് വിഭാഗത്തില്‍ പെട്ടയാളായതിനാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കില്ലെന്ന് ഉറപ്പായതിനാലണ് ഒളിച്ചോടി വിവാഹം കഴിച്ചതെന്ന് ഇരുവരും പറയുന്നു.

ജൂണ്‍ ആറിനാണ് പെണ്‍കുട്ടി യുവാവിനൊപ്പം ഒളിച്ചോടിയത്. വാഹനാപകടത്തില്‍ മകള്‍ മരിച്ചെന്നും ശവസംസ്‌കാര ചടങ്ങുകള്‍ ജൂണ്‍ 10 ന് വൈകിട്ട് 3.30 ന് നടക്കുമെന്നും വ്യക്തമാക്കിയുള്ള പോസ്റ്റര്‍ ജൂണ്‍ ഒന്‍പതിന് ഗ്രാമത്തില്‍ ഇയാള്‍ ഒട്ടിക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top