Breaking News

അര്‍ജുന്‍ ആയങ്കിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു,3 മാസത്തേക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുത്

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതി അര്‍ജുന്‍ ആയങ്കിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.അടുത്ത മൂന്ന് മാസത്തേക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നത് തടഞ്ഞു കൊണ്ടാണ് അര്‍ജുന്‍ ആയങ്കിക്ക് ഹൈക്കോടതി ഇപ്പോള്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. നേരത്തെ കീഴ്കോടതികള്‍ അര്‍ജുന്റെ ജാമ്യാപേക്ഷകള്‍ തള്ളികളഞ്ഞിരുന്നു.

സംസ്ഥാനം വിട്ടുപോകരുതെന്നും എല്ലാ മാസവും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ജൂണ്‍ 28നാണ് അര്‍ജുന്‍ ആയങ്കി കസ്റ്റംസിന്റെ പിടിയിലാകുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top