Kerala

തിരുവനന്തപുരത്ത് എന്‍എസ്എസ് കരയോഗ മന്ദിരത്തിന് നേരെ കല്ലേറ്

തിരുവനന്തപുരം: തിരുവനന്തപുരം നേമത്തിന് സമീപം മേലാങ്കുളത്ത് എന്‍.എസ്.എസ് കരയോഗ മന്ദിരത്തിന് നേരെ കല്ലേറ്. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. ഇന്ന് രാവിലെയാണ് ഓഫീസ് കെട്ടിടം ആക്രമിക്കപ്പെട്ട നിലയില്‍ കണ്ടത്.

ആക്രമികള്‍ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ പേരില്‍ റീത്തും സ്ഥാപിച്ചു. കെട്ടിടത്തിന്റെ മുകള്‍ ഭാഗത്തുള്ള ചട്ടമ്പിസ്വാമി പ്രതിമയുടെ ജനല്‍ ചില്ലുകള്‍ എറിഞ്ഞ് തകര്‍ത്തിട്ടുണ്ട്.

ശബരിമല സ്ത്രി പ്രവേശനത്തെ എതിര്‍ത്ത് നാമജപ ഘോഷയാത്ര അടക്കമുള്ള സമരത്തിനെതിരായ വൈരാഗ്യമാണ് അക്രമണകാരണമെന്ന് എന്‍. എസ്. എസ് ആരോപിച്ചു. ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച രാവിലെ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.

നേരത്തെ കോട്ടയത്ത് വൈക്കത്തും എന്‍എസ്എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണമുണ്ടായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top