രോഹിത് ശര്‍മയുടെ അനായാസമായ കളിമികവില്‍ ഏകദിന പരമ്പര 3-1ന് ഇന്ത്യ സ്വന്തമാക്കി. വിന്‍ഡീസിനെ 9 വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. 105 റണ്‍സ് വിജയ ലക്ഷ്യം 14.5 ഓവറില്‍ ഇന്ത്യ മറികടന്നു.
രോഹിത് ശര്‍മ (56 പന്തില്‍ 63)അര്‍ധസെഞ്ചുറി നേടി. 45 പന്തില്‍നിന്നാണ് രോഹിത് 50 റണ്‍സ് കുറിച്ചത്. ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി 29 പന്തില്‍ 33 റണ്‍സെടുത്തു പുറത്താകാതെ നിന്നു.
അഞ്ച് പന്തില്‍ ആറു റണ്‍സ് മാത്രമെടുത്ത ശിഖര്‍ ധവാനാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായത്. ധവാനെ ഒഷെയ്ന് തോമസ് ബൗള്‍ഡാക്കുകയായിരുന്നു.
രവീന്ദ്ര ജഡേജയാണ് മാന്‍ ഓഫ് ദി മാച്ച്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ് മാന്‍ ഓഫ് ദി സീരീസ്.