യുഎഇയില്‍ പൊതുമാപ്പ് ഡിസംബര്‍ ഒന്നുവരെ നീട്ടി. മൂന്നുമാസത്തെ പൊതുമാപ്പ് നാളെ അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം.യുഎഇ താമസ കുടിയേറ്റ വകുപ്പ് അധികൃതരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പ്രവാസികള്‍ ഉള്‍പ്പടെ നിരവധിയാളുകള്‍ക്ക് തീരുമാനം ഗുണം ചെയ്യും. നിയമലംഘകരായി രാജ്യത്തു തങ്ങുന്ന വിദേശികള്‍ക്കു പിഴയോ ശിക്ഷയോ കൂടാതെ രാജ്യംവിട്ടുപോകാനോ താമസം നിയമവിധേയമാക്കി രാജ്യത്തു തുടരാനോ ഉള്ള അവസരമാണു പൊതുമാപ്പിലൂടെ യുഎഇ ഒരുക്കിയത്.